Your Image Description Your Image Description

പാലക്കാട്: ആൾമറയില്ലാത്ത കിണറിൽ അകപ്പെട്ട പോത്തിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരയ്‌ക്കെത്തിച്ചു. ഷൊർണൂർ കുളപ്പുള്ളിയിലായിരുന്നു സംഭവം. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് പോത്തിനെ പുറത്തെത്തിച്ചത്. പത്ത് മണിക്കൂറായി കിണറിനുള്ളിൽ കുടുങ്ങി കിടന്നിരുന്ന പോത്തിനെ ഇന്ന് ഉച്ചയോടെയാണ് പുറത്തെത്തിച്ചത്.

കുളപ്പുള്ളി കുറ്റിക്കാട് കോളനി കുഞ്ചൂസ് ലൈനിലെ ഉപയോഗശൂന്യമായി കിടക്കുകയായിരുന്ന ആള്‍ മറയില്ലാത്ത കിണറ്റിലാണ് പോത്ത് അകപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ഇവിടേക്കെത്തിയ സമീപത്തെ ആളുകളാണ് കിണറിൽ പോത്ത് വീണ് കിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. രാവിലെയോടുകൂടി അഗ്നിരക്ഷാസേനയും വനം വകുപ്പും സ്ഥലത്തെത്തിയെങ്കിലും പോത്തിനെ കിണറ്റിൽ നിന്ന് മുകളിലേക്ക് കയറ്റാൻ കഴിഞ്ഞില്ല.

ഇതിന് പിന്നാലെ സ്ഥലം ഉടമ സ്വന്തം ചിലവിൽ ജെസിബി എത്തിച്ച് കിണർ പൊളിച്ചു നീക്കിയാണ് വനംവകുപ്പിന്റെയും നാട്ടുകാരുടെയും സഹായത്തോടുകൂടി പോത്തിനെ കരയ്‌ക്കെത്തിച്ചത്. ആൾകൂട്ടം കണ്ട് പരിഭ്രാന്തിയായ പോത്ത് കാട്ടിലേക്ക് തന്നെ തിരികെ പോയി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts