Your Image Description Your Image Description

കാവിക്കൊടിയും ഭാരതാംബയും രാജ്ഭവനിൽ വയ്‌ക്കാൻ പാടില്ലെന്ന് പറയാനുള്ള യാതൊരു അധികാരവും സംസ്ഥാന സർക്കാരിനില്ലെന്ന് മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് പറയാനുള്ള അധികാരം സംസ്ഥാന മന്ത്രിമാർക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആർഎസ്എസിന് മാത്രമുള്ളതല്ല കാവിക്കൊടിയും ഭാരതാംബയും. കാവിക്കൊടി രാജ്യത്തിന്റെ പ്രതീകമാണ്. കാവിയോടുള്ള അലർജി പച്ചക്കൊടിയെ കൂട്ടുപിടിക്കാനുള്ളതാണ്. യോ​ഗാദിനം 2015-ൽ ആരംഭിച്ചപ്പോൾ മുഖ്യമന്ത്രിയുൾപ്പെടെ ഇത് പഴഞ്ചനാണെന്നും സംഘപരിവാറിന്റെ അജണ്ടയാണെന്നും പറഞ്ഞു. ഇന്ന് അവരത് അം​ഗീകരിച്ചു.മന്ത്രിമാരുടെ നിലപാട് ഒരു തരത്തിലും അം​ഗീകരിക്കാൻ സാധിക്കുന്നതല്ല. വോട്ട് ബാങ്കിനുള്ള നീക്കങ്ങളാണിത്. ഭാരതാംബയെ തള്ളിയാൽ ഒരു വിഭാഗത്തിന്റെ വോട്ട് പെട്ടിയിലാക്കാമെന്നാണ് സിപിഎമ്മിന്റെ ചിന്ത”-അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *