Your Image Description Your Image Description

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരൂർ പായൽക്കുളങ്ങര കൊട്ടാരത്തിൽ സതീശൻ (66) ആണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ജൂൺ 11 ന് പായൽക്കുളങ്ങര വളപ്പിൽ റോഡരികിൽ കൂടിനടന്നു പോകവെ കാറിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചു . ഇടിച്ച വാഹനം നിർത്താതെ കടന്നെങ്കിലും അമ്പലപ്പുഴ പൊലീസ് കണ്ടെത്തിയിരുന്നു. ഭാര്യ : പത്മാവതി.മകൻ :വിഷ്ണു . സംസ്കാരം തിങ്കളാഴ്ച പകൽ 2 മണിക്ക് വീട്ടുവളപ്പിൽ .

Related Posts