ആലപ്പുഴയിൽ പതിനേഴുകാരി പ്രസവിച്ചതോടെ കാമുകൻ ഒളിവിൽ പോയി; കുഞ്ഞിനെ കാണാൻ എത്തിയതോടെ ‘അച്ഛൻ’ അകത്തായി

ആലപ്പുഴ: പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ക്ലാസിലെ തന്നെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുകയും പിന്നീട് പെൺകുട്ടി ​ഗർഭിണിയാകുകയുമായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനി കഴിഞ്ഞ മാസമാണ് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽവച്ച്‌ പ്രസവിച്ചത്.

കാമുകി പ്രസവിച്ചെന്നറിഞ്ഞതോടെ പേടിച്ചുപോയ കാമുകൻ ഒളിവിൽ പോയി. ദിവസങ്ങൾക്ക് ശേഷം കാമുകിയേയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയതോടെയാണ് അഴിക്കുള്ളിലായത്. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.

സമാനമായ സംഭവങ്ങൾ കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്നായിരുന്നു പെൺകുട്ടി ആദ്യം പറഞ്ഞിരുന്നത്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമൊക്കെയായിരുന്നു പെൺകുട്ടി പറഞ്ഞിരുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *