Your Image Description Your Image Description

ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ 87 കാരിയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റില്‍നിന്നും വീട്ടിലേക്ക് കണക്ഷന്‍ കൊടുത്തിരുന്ന ലൈനില്‍നിന്നാണ് വൈദ്യുതാഘാതമേറ്റത് എന്നാണ് വിവരങ്ങള്‍. വൈദ്യുത ലൈന്‍ ലീലാമണിയുടെ കയ്യില്‍ കുരുങ്ങിയ അവസ്ഥയിലാണ്. ആറ്റിങ്ങല്‍ പോലീസ് സ്ഥലത്തെത്തി.

ശനിയാഴ്ച വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടില്‍ ചെന്ന്, വീട്ടില്‍ കറണ്ടില്ല എന്ന് പറഞ്ഞിരുന്നു. രാവിലെ ഇലക്ട്രിഷന്‍ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകള്‍ അശ്വതിയും മാത്രമാണ് വീട്ടില്‍ താമസം ഉണ്ടായിരുന്നത്. മകളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്.

Related Posts