Your Image Description Your Image Description

ആറളം വന്യജീവി സങ്കേതത്തെ കേരളത്തിലെ ആദ്യത്തെ ചിത്രശലഭ – വന്യജീവി സങ്കേതമാക്കി പുനഃർനാമകരണം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വന്യജീവി ബോർഡ് യോഗം തീരുമാനിച്ചു.

വന്യ ജീവി ട്രോഫികളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നവരുടെ മരണശേഷം അവരുടെ നിയമപരമായ അനന്തരാവകാശികൾക്ക് ഇത്തരം ട്രോഫികൾ വിവിധ കാരണങ്ങളാൽ വെളിപ്പെടുത്താൻ സാധിക്കാത്ത കേസുകൾക്ക് ഒരു അവസരം കൂടി നൽകുന്നതിന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യും.പമ്പയിൽ നിന്നും ശബരിമല സന്നിധാനം വരെ ചരക്ക് നീക്കത്തിനായി റോപ്പ് വേ നിർമ്മിക്കുന്നതിന് ആവശ്യമായ പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *