Your Image Description Your Image Description

കാത്തിരിപ്പിനൊടുവില്‍ ആമിര്‍ ഖാന്‍ നായകനായ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്ത് വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ സിതാരെ സമീന്‍ പര്‍ എന്ന ചിത്രമാണ് അത്. 2007 ല്‍ പുറത്തെത്തിയ താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന്‍റെ സ്പിരിച്വല്‍ സക്സസര്‍ ആയി എത്തിയ ചിത്രം ട്രെയ്‍ലര്‍ ഉള്‍പ്പെടെയുള്ള പ്രീ റിലീസ് പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെത്തന്നെ കാണികളുടെ ശ്രദ്ധ നേടിയിരുന്നു.

ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച പ്രതികരണങ്ങള്‍ കൂടി വന്നതോടെ ചിത്രം വിജയിക്കുമെന്ന പ്രതിക്ഷയിലാണ് ഇന്‍ഡസ്ട്രി. ശനിയാഴ്ചയും ഇന്നും ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ ചിത്രം വിജയം നേടുമെന്നും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ടിക്കറ്റ് വില്‍പ്പനയിലും കളക്ഷനിലും നടത്തുന്ന കുതിപ്പിലൂടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആമിര്‍ ഖാന്‍.

Leave a Reply

Your email address will not be published. Required fields are marked *