ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മധുരയിൽ

മധുര: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മധുരയിൽ എത്തിച്ചേരും.ഡൽഹിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ രാത്രി 8.30 ന് മധുരയിൽ എത്തുന്ന അമിത് ഷാ ഒരു സ്വകാര്യ ഹോട്ടലിൽ രാത്രി തങ്ങും.

നാളെ രാവിലെ 11 മണിക്ക് അദ്ദേഹം മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ബിജെപി കാര്യകര്താക്കളുടെ യോഗത്തിൽ അദ്ദേഹം പ്രസംഗിക്കും. പാർട്ടി ദേശീയ ജനറൽ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന , ജില്ലാ നേതാക്കൾ , മുൻ ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മുൻ എംഎൽഎമാർ, എംപിമാർ എന്നിവരുൾപ്പെടെ 15,000 പേർ വരെ ഇതിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *