Your Image Description Your Image Description

ലാസ് വേ​ഗസ്: പറന്നുയർന്ന അമേരിക്കൻ എയർലെെൻസ് വിമാനം ആകാശമധ്യത്തുവെച്ച് എൻജിന് തീ പിടിച്ചതോടെ ലാസ് വേ​ഗസിൽ അടിയന്തരമായി തിരിച്ചിറക്കി. ലാസ് വേ​ഗസിലെ ​ഹാരി റെയ്ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നോർത്ത് കരോലിനയിലെ ഷാർലറ്റ് ഡ​ഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന എയർബസ് എ321 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനം പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിലായിരുന്നു ഇത്.

ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 8.20 ഓടെയാണ്‌ വിമാനം തിരിച്ചിറക്കിയത്. 153 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല. സാങ്കേതിക തകരാറാണ് എഞ്ചിന് തീപിടിക്കാനുള്ള കാരണമെന്ന് എയർലെെൻസ് വിശദീകരിച്ചു.

പെെലറ്റുമാരും ജീവനക്കാരും അവസരോചിതമായി ഇടപെട്ടതോടെ വൻദുരന്തമാണ് ഒഴിവായത്. വിമാനം അറ്റകുറ്റപ്പണിക്കായി മാറ്റി. ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയും (എഫ്എഎ) അമേരിക്കന്‍ എയര്‍ലൈന്‍സ് മെയിന്റന്‍സ് സംഘവും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *