Your Image Description Your Image Description

ന്യൂ​ഡ​ൽ​ഹി: അസിഡിറ്റിയുടെ മരുന്നിൽ കാൻസറിന് കാരണമായ രാസപദാർഥത്തി​ന്റെ സാന്നിധ്യമെന്ന് റിപ്പോർട്ട്. അ​സി​ഡി​റ്റി​യുടെ മ​രു​ന്നാ​യ റാ​നി​റ്റി​ഡി​ന്റെ സ​ജീ​വ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ചേ​രു​വ​യി​ലും (എ.​പി.​ഐ) ഫോ​ർ​മു​ലേ​ഷ​നു​ക​ളി​ലുമാണ് രാസപദാർഥത്തി​ന്റെ സാന്നിധ്യമുണ്ടാകുന്നുവെന്ന് റിപ്പോർട്ട് വന്നത്. കാ​ൻ​സ​റി​ന് കാ​ര​ണ​മാ​കു​ന്ന രാ​സ​പ​ദാ​ർ​ഥ​മാ​യ എ​ൻ.​ഡി.​എം.​എ​യു​ടെ സാ​ന്നി​ധ്യം ഈ മരുന്നിൽ നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സി.​ഡി.​എ​സ്.​സി.​ഒ) സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം നൽകി. ഡ്ര​ഗ് ക​ൻ​ട്രോ​ള​ർ​മാ​ർ​ക്കാ​ണ് നി​ർ​ദേ​ശം.

ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​രു​ന്നി​ന്റെ സം​ഭ​ര​ണ കാ​ല​യ​ള​വ് കു​റ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡ്ര​ഗ്സ് ടെ​ക്നി​ക്ക​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡി​ന്റെ (ഡി.​ടി.​എ.​ബി) ശി​പാ​ർ​ശ​യി​ലാ​ണ് ന​ട​പ​ടി.

ഇ​ന്റ​ർ​നാ​ഷ​ന​ൽ ഏ​ജ​ൻ​സി ഫോ​ർ റി​സ​ർ​ച് ഓ​ൺ കാ​ൻ​സ​ർ (ഐ.​എ.​ആ​ർ.​സി) അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ രാ​സ​വ​സ്തു​വാ​ണ് എ​ൻ.​ഡി.​എം.​എ (എ​ൻ-​നൈ​ട്രോ​സോ​ഡി​മെ​ഥി​ലാ​മൈ​ൻ). മ​രു​ന്നി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ എ​ൻ.​ഡി.​എം.​എ സാ​ന്നി​ധ്യ​മു​ണ്ടാ​വു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് സി.​ഡി.​എ​സ്.​സി.​ഒ​യു​ടെ തീ​രു​മാ​നം.

ആ​ശ​ങ്ക​യു​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ, ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ വി​ഷ​യം പ​രി​ശോ​ധി​ക്കാ​ൻ ഡി.​ടി.​എ.​ബി വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു.

ഏ​പ്രി​ൽ 28ന് ​ന​ട​ന്ന യോ​ഗ​ത്തി​ൽ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് അ​വ​ലോ​ക​നം ചെ​യ്തു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ, വി​ഷ​യം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ കൂ​ടു​ത​ൽ വി​ദ​ഗ്ധ​ര​ട​ങ്ങി​യ മ​റ്റൊ​രു സ​മി​തി​ക്കും ഡി.​ടി.​എ.​ബി ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

Related Posts