Your Image Description Your Image Description

ജനനേന്ദ്രിയത്തിലെ അണുബാധയ്ക്ക് ചികിത്സ തേടി സ്വകാര്യ ആശുപത്രിയിലെത്തിയ 28 വയസ്സുകാരന്റെ ജനനേന്ദ്രിയം, ബയോപ്സി പരിശോധനയ്ക്കിടെ ഡോക്ടർ സമ്മതമില്ലാതെ നീക്കം ചെയ്തുവെന്ന് ആരോപണം. ആസാമിലെ കാച്ചർ ജില്ലയിൽ ആണ് സംഭവം. വാർത്ത പുറത്തുവന്നതോടെ സംഭവം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

അതികുർ റഹ്മാൻ എന്ന യുവാവാണ് ദുരന്തത്തിന് ഇരയായത്. ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി സിൽച്ചാറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അതികുർ റഹ്മാൻ എത്തുകയായിരുന്നു. ബയോപ്സി പരിശോധനയ്ക്ക് ശേഷം, തന്റെ സമ്മതമില്ലാതെയാണ് ഡോക്ടർ ജനനേന്ദ്രിയം നീക്കം ചെയ്തതെന്ന പരാതിയിലാണ് റഹ്മാൻ.

എൻ‌ഡി‌ടി‌വി റിപ്പോർട്ട് പ്രകാരം, ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കാണാനില്ലെന്നും, അദ്ദേഹം കോളുകളോ സന്ദേശങ്ങളോ സ്വീകരിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

 

“എന്റെ ജീവിതം അവസാനിച്ചു”: അതികുർ റഹ്മാൻ

തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അതികുർ റഹ്മാൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ജൂൺ 19 ന് എന്റെ ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ഞാൻ സിൽച്ചാറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി. ബയോപ്സി പരിശോധനയ്ക്ക് പോകാൻ ഡോക്ടർ എന്നെ ഉപദേശിച്ചു. ബയോപ്സി പരിശോധനയ്ക്കിടെ, എന്റെ സമ്മതമില്ലാതെ അവർ എന്റെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഞാൻ ഉണർന്നപ്പോൾ, ജനനേന്ദ്രിയം നീക്കം ചെയ്തതായി ഞാൻ അറിഞ്ഞു. ഡോക്ടറോട് ചോദിച്ചപ്പോൾ, അദ്ദേഹം തൃപ്തികരമായ ഉത്തരം നൽകിയില്ല.”

“ഇപ്പോൾ ഞാൻ നിസ്സഹായനാണ്, എന്തുചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ ജീവിതം അവസാനിച്ചു. ഞാൻ പലതവണ ഡോക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം എന്റെ കോളുകൾക്ക് മറുപടി നൽകിയില്ല. ഞാൻ മാനസികമായി വിഷമത്തിലാണ്, ശസ്ത്രക്രിയ കാരണം ഞാൻ വേറെയും ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും നടപടിയെടുക്കണമെന്നും ആവിശ്യപ്പെട്ട് അതികുർ റഹ്മാൻ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സംഭവത്തിൽ നീതി ലഭിച്ചില്ലെങ്കിൽ അത് സാധാരണക്കാർക്ക് ആശുപത്രികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് സാമൂഹ്യപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ വിഷയം കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്നും ആരോഗ്യമേഖലയിലെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുമെന്നും ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts