Your Image Description Your Image Description

അസമിൽ 24 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഇലകളുടെ ഫോസിൽ കണ്ടെത്തി.മാകം കൽക്കരിപ്പാടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ലക്നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ ഗവേഷണ സംഘം ഫോസിൽ ഇലകളെ കുറിച്ച്​ ​ഗവേഷണം നടത്തുകയും ഇവയ്‌ക്ക് നവീനകാലത്തെ സസ്യങ്ങളുമായി സാമ്യമുണ്ടെന്നും ​കണ്ടെത്തുകയും ചെയ്തു.

ഈ സവിശേഷമായ കണ്ടെത്തലുകൾ വടക്കുകിഴക്കൻ ഇന്ത്യയും പശ്ചിമഘട്ടവും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു. ഉഷ്ണമേഖലാ സസ്യജാലങ്ങളായ നോതോപീജിയയുമായി ഈ ഫോസിലുകൾക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇവ പശ്ചിമഘട്ടത്തിൽ മാത്രമേ വളരുകയുള്ളൂ.ഭു​ഗർഭ കാലഘട്ടത്തിന്റെ അവസാന കാലങ്ങളിൽ ഉണ്ടായിരുന്ന ഇലകളാണ് ഇവയെന്ന് ​ഗവേഷണസംഘം കണ്ടെത്തി. കൂടാതെ നോതോപീജിയയുടെ ഏറ്റവും പഴക്കമുള്ള ഫോസിൽ രേഖയാണിവ. ഭു​ഗർഭ കാലഘട്ടങ്ങളിൽ വടക്കുകിഴക്കൻ ഇന്ത്യയിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *