Your Image Description Your Image Description

തൃശൂർ: കൊടുങ്ങല്ലൂർ അഴീക്കോട് ബീച്ചിൽ വെച്ച് യുവാവിനെ കത്തികൊണ്ട് ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. സംഭവത്തിൽ എറിയാട് കൊട്ടിക്കൽ മുസ്ലിം പള്ളിക്കു സമീപം വാടകക്ക് താമസിക്കുന്ന പേബസാർ പുളിഞ്ചോട് മറ്റത്തിൽ വീട്ടിൽ അമീർ (23), അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം പാടത്തിങ്കൽ വീട്ടിൽ അമ്രാൻ (22) എന്നിവരാണ് അറസ്റ്റിലായത്.

സുഹൃത്തുക്കളുമൊന്നിച്ച് മുനക്കൽ ബീച്ചിൽ അഴിക്കോട് ലൈറ്റ് ഹൗസിന് സമീപത്ത് നിന്ന് സംസാരിക്കുകയായിരുന്ന അയ്യരിൽ കരികുളം വീട്ടിൽ അഹമ്മദ് ഹാബിൽ (20) എന്ന യുവാവിനെയാണ് പ്രതികൾ ആക്രമിച്ചത്. യുവാവ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് കണ്ട് ഇഷ്ടക്കേട് തോന്നിയതിന് പിന്നാലെയായിരുന്നു ആക്രമണം. അഹമ്മദ് ഹാബിലിനെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയ ശേഷം കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ പ്രതികൾ കുടുങ്ങുകയായിരുന്നു.

പ്രതികളിൽ ഒരാളായ അമ്രാൻ 2025 ൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മദ്യലഹരിയിൽ മറ്റൊരാളുടെ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ എസ് എച്ച് ഒ ബി കെ അരുൺ, സബ് ഇൻസ്പെക്ടർ കെ സാലിം, പ്രൊബേഷൻ എസ് ഐ സി പി ജിജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷമീർ, ഗോപേഷ്, വിഷ്ണു തുടങ്ങിയവർ ഉൾപ്പെട്ട അംഘമാണ് കേസിൽ അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും.

Related Posts