Your Image Description Your Image Description

ന്യൂഡൽഹി : ഭരണത്തിനുള്ള നോബൽ സമ്മാനം തനിക്ക് അർഹമാണെന്ന് പറഞ്ഞുകൊണ്ട് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എത്തിയത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നോബൽ സമ്മാന പ്രസ്താവനയെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ചെത്തിയ ബിജെപി അഴിമതിയും കഴിവില്ലായ്മയും നിറഞ്ഞ ഒരു ഭരണമാണ് കെജ്‌രിവാൾ നയിക്കുന്നതെന്നും ആരോപിച്ചു. ചൊവ്വാഴ്ച ചണ്ഡീഗഡിൽ “കെജ്‌രിവാൾ മോഡൽ” എന്ന പുസ്തകത്തിന്റെ പഞ്ചാബി പതിപ്പിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവേയായിരുന്നു കെജ്‌രിവാൾ ‘നോബൽ സമ്മാന’ പ്രസ്താവന നടത്തിയത്.

തന്റെ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ മുൻ സർക്കാർ സ്വീകരിച്ച ഭരണ മാതൃകയെക്കുറിച്ച് ആം ആദ്മി നേതാവ് വിശദീകരിച്ചു. ഡൽഹിയിലെ തന്റെ സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ ഉണ്ടായിട്ടും, തന്റെ ഭരണം ഫലപ്രദമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. ഗുരുതരമായ നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടും കെജ്‌രിവാൾ സ്വയം മഹത്വപ്പെടുത്തുന്നതിൽ മുഴുകിയിരിക്കുകയാണെന്നായിരുന്നു ഡൽഹി ബിജെപി മേധാവി വീരേന്ദ്ര സച്ച്‌ദേവയുടെ വിമർശനം. അതേസമയം വിമർശനങ്ങൾക്ക് പകരം ഡൽഹിയിലെ ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞുകൊണ്ട് എഎപി ഭാരതീയ ജനതാ പാർട്ടിക്കെതിരെയും എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts