Your Image Description Your Image Description

വാഷിങ്ടണ്‍: അമേരിക്കയിലും പുറത്തും തൊഴില്‍, കുടിയേറ്റ, സാമ്പത്തിക മേഖലകളില്‍ വന്‍ സ്വാധീനമുണ്ടാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ വിവാദ നികുതി ബില്‍ കോണ്‍ഗ്രസ് പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 218-214 വോട്ടിന് ബില്‍ പാസായി. ബില്ലില്‍ അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ വെള്ളിയാഴ്ച പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും.

‘വിജയം, വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ യുഎസ് കോണ്‍ഗ്രസില്‍ പാസായി, ഇനി പ്രസിഡന്റ് ട്രംപിന്റെ മേശയിലേക്ക്’ എന്ന് വൈറ്റ് ഹൗസ് എക്‌സില്‍ കുറിച്ചു.

അതേസമയം, ക്രൂരമായ ബജറ്റ് ബില്‍ എന്ന് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിമര്‍ശിച്ചു. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ എടുത്തുകളയുന്നതാണ് ബില്ലെന്നും ശതകോടീശ്വരന്മാര്‍ക്ക് വന്‍തോതില്‍ നികുതി ഇളവ് നല്‍കുന്നതിനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൊവ്വാഴ്ച സെനറ്റില്‍ ബില്‍ പാസായിരുന്നു. സെനറ്റിലെ 100 അംഗങ്ങളില്‍ 50 പേര്‍ അനുകൂലിച്ചും 50 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു. സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അനുകൂലിച്ച് വോട്ടുചെയ്തതോടെയാണ് ബില്‍ സെനറ്റ് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts