Your Image Description Your Image Description

ക​ർ​ണാ​ട​ക ബി.​ജെ.​പി ന​ൽ​കി​യ അ​പ​കീ​ർ​ത്തി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രാ​യ വി​ചാ​ര​ണ ന​ട​പ​ടി ത​ട​ഞ്ഞ് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി. 2023ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​തി​രെ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യ ‘അ​ഴി​മ​തി റേ​റ്റ് കാ​ർ​ഡ്’ പ​ര​സ്യ​മാ​ണ് കേ​സി​നി​ട​യാ​ക്കി​യ​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി.​ജെ.​പി ന​ൽ​കി​യ പ​രാ​തി​യി​ലെ വി​ചാ​ര​ണ കോ​ട​തി ന​ട​പ​ടി​യാ​ണ് ജ​സ്റ്റി​സ് എ​സ്.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ഹൈ​കോ​ട​തി​യു​ടെ സിം​ഗ്ൾ ബെ​ഞ്ച് ത​ട​ഞ്ഞ​ത്. ഇ​തേ കേ​സി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി​യും ഇ​ട​ക്കാ​ല സ്റ്റേ​യി​ലൂ​ടെ ജ​സ്റ്റി​സ് എ​സ്.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ട​ഞ്ഞി​രു​ന്നു. കേ​സി​ൽ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​നെ​യും പ്ര​തി​യാ​ക്കി പ​രാ​തി ന​ൽ​കി​യി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും ക​ർ​ണാ​ട​ക ഹൈ​കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ചു.

Related Posts