Your Image Description Your Image Description

പാലക്കാട്: നടൻ വിനായകനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. മഹാത്മാഗാന്ധി, ഉമ്മൻചാണ്ടി, വിഎസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കളെ സമൂഹമാധ്യമങ്ങളിൽ അപകീ൪ത്തിപ്പെടുത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസാണ് പരാതി നൽകിയത്.

രാഷ്ട്രപിതാവ്, മുൻ പ്രധാനമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ എന്നിവരെ വിനായകൻ അപകീർത്തിപ്പെടുത്തിയെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ജൂലൈ 24 നാണ് അന്തരിച്ച രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ വിനായകന്‍ പങ്കുവച്ചത്.

വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവര്‍ക്കെതിരെ ആയിരുന്നു വിനായകന്റെ പോസ്റ്റ്. പിന്നാലെ വിനായകന് എതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

Related Posts