Your Image Description Your Image Description

അനർട്ട് വഴി വൈദ്യുത വകുപ്പ് നടത്തുന്ന അഴിമതികൾ ശരാശരി മലയാളിയെ ഞെട്ടിക്കുന്നതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. പി എം കുസും പദ്ധതി ഒരു ഐസ് ബർഗിന്റെ മുകൾഭാഗം മാത്രമാണെന്നും അതി വ്യാപകമായ അഴിമതി അതിന് താഴേക്ക് പരന്ന് കാൻസർ പോലെ വ്യാപിച്ചു കിടക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. അനർട്ട് സോളാർ സ്കാമുമായി ബന്ധപ്പെട്ട അഴിമതിയുടെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

അതേസമയം നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനർട്ട് വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അഴിമതിക്ക് വേണ്ടി സോളാർ പ്ലാന്റുകൾ ഇല്ലാതാക്കരുതെന്നും ചട്ടഭേദഗതി പിൻവലിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷനും സർക്കാരും തയാറാകണമെന്നും സതീശൻ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

Related Posts