Your Image Description Your Image Description

അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് 1 മുതൽ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കും. ഒക്ടോബർ ഒന്നോടെ പൂർണ്ണമായും സർവീസുകൾ പുനസ്ഥാപിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. AI 171 അപകടത്തിന് പിന്നാലെ മുൻകരുതൽ പരിശോധനകളുടെ ഭാഗമായും വ്യോമപാതകളിൽ നേരിട്ട് പ്രശ്നങ്ങൾ കാരണവുമായിരുന്നു സർവീസുകൾ നിർത്തി വച്ചിരുന്നത്.

അപകടത്തിൽ ജീവനക്കാരടക്കം 260 പേർക്ക് ജീവൻ നഷ്ടമായി. ബോയിംഗ് 787 ഡ്രീംലൈനർ വിമാനം വിമാനത്താവളത്തിന് സമീപമുള്ള ഒരു ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബോയിംഗ് 787 വിമാനങ്ങളിൽ അധിക മുൻകരുതൽ പരിശോധനകൾ നടത്തുന്നതിനായാണ് താൽക്കാലിക സർവീസ് നിർത്തിവച്ചതെന്ന് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

Related Posts