Your Image Description Your Image Description

ക്യു പുത്തന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഐക്യു സ്സെഡ്10ആര്‍ (iQOO Z10R) സ്‌മാര്‍ട്ട്‌ഫോണാണ് ഇന്ത്യന്‍ വിപണിയിലേക്ക് വരാനിരിക്കുന്നത്. ഐക്യു സ്സെഡ്10ആര്‍ 6.77 ഇഞ്ച് 120 ഹെര്‍ട്‌സ് ക്വാഡ് കര്‍വ്‌ഡ് ഒഎല്‍ഇഡി ഡിസ്‌പ്ലെയോടെയാണ് പുറത്തിറങ്ങുക.

മീഡിയടെക് ഡൈമന്‍സിറ്റി 7400 പ്രൊസസര്‍ കരുത്ത് നല്‍കുന്ന ഫോണിന് വിവോയുടെ വി50 സീരീസുമായി ലുക്കില്‍ സാമ്യമുണ്ടാകുമെന്ന് പറയപ്പെടുന്നു. 6,000 എംഎഎച്ച് ബാറ്ററിയും 90 വാട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഐക്യു സ്സെഡ്10ആറില്‍ പ്രതീക്ഷിക്കാം.

ഈ വര്‍ഷം പുറത്തിറങ്ങിയ മറ്റ് ഐക്യു സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനമായ ഫോണാണ് വരാനിരിക്കുന്നത്. ക്യാമറ വിഭാഗത്തില്‍, ഐക്യു സ്സെഡ്10ആര്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബി‌ലൈസേഷന്‍ പിന്തുണ സഹിതം 50 എംപി പ്രൈമറി ക്യാമറയും, സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 32 എംപി അല്ലെങ്കില്‍ 50 എംപി ക്യാമറയും പ്രതീക്ഷിക്കാം.

Related Posts