Your Image Description Your Image Description

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘സര്‍വ്വം മായ’ എന്നാണ് ചിത്രത്തിന്റെ പേര്. നെറ്റിയില്‍ ഭസ്മം ഒക്കെ തൊട്ടുള്ള നിവിന്‍ പോളിയുടെ ഒരു പാതി മറഞ്ഞ ചിത്രവും പോസ്റ്ററില്‍ കാണാം. 2025 ക്രിസ്മസിനാണ് ചിത്രം റിലീസിനെത്തുന്നത്. സിനിമയുടെ രചനയും എഡിറ്റിങ്ങും അഖില്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് നിര്‍മാണം. ശരണ്‍ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബിജു തോമസ്. റിയ ഷിബു, ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts