Your Image Description Your Image Description

ഐപിഎല്ലിൽ സൂപ്പർ ഓവറോളം നീണ്ട പോരാട്ടത്തിൽ ഡൽഹി രാജസ്ഥാനെ തോൽപിച്ചിരുന്നു. നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും 188 റണ്‍സെടുത്ത് തുല്യനിലയിലായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം സ്റ്റബ്സിന്റെ സിക്സറോടെ നാലുപന്തുകള്‍ക്കുള്ളില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു.

രാജസ്ഥാനായി ഏറ്റവും നന്നായി തിളങ്ങിയ നിതീഷ് റാണയെ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇറക്കാതിരുന്നത് ചർച്ചയായിരുന്നു. ഫോമിലല്ലാതിരുന്ന താരമായ റിയാൻ പരാ​ഗും അവസാന ഓവറിൽ റൺസ് കണ്ടെത്താൻ പാടുപെട്ട ഹെറ്റ്മെയറുമായിരുന്നു സൂപ്പർ ഓവറിൽ ഇറങ്ങിയത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിതീഷ് റാണ. അത് ഒരാളുടെ മാത്രം തീരുമാനമല്ല, ടീം ഒന്നടങ്കം എടുത്തതാണ്. ഹെറ്റ്മെയര്‍ രണ്ട് സിക്‌സറുകളടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഇങ്ങനെ ചോദിക്കില്ലായിരുന്നു. എനിക്ക് മറ്റു മറുപടികളില്ല. ഞങ്ങളെടുത്ത തീരുമാനം പൂര്‍ണമായും ശരിയാണ്. ഹെറ്റ്മെയറാണ് ഞങ്ങളുടെ ഫിനിഷര്‍. അതെല്ലാവര്‍ക്കുമറിയാമെന്ന് നിതീഷ് റാണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts