Home » Blog » Kerala » ഹൃദയത്തിലാണ് ഷാഫി! ഷാഫി പറമ്പിലിന് പിന്തുണയുമായി പാലക്കാടും ഫ്ലക്സ് ബോർഡുകൾ; ‘നോവിച്ചാൽ നോക്കിയിരിക്കില്ല’ എന്ന് മുന്നറിയിപ്പ്
shafi-680x450

പാലക്കാട്: ഷാഫി പറമ്പിൽ എം.പിക്ക് അനുകൂലമായ ഫ്ലക്സ് ബോർഡുകൾ പാലക്കാട്ടും പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന് പിന്നാലെയാണ് പാലക്കാട്ടും ഫ്ലക്സുകൾ ഉയർന്നത്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്താണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. “പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല” എന്ന വാചകങ്ങളാണ് ഫ്ലക്സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരുടെ പേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ കണ്ണൂർ നഗരത്തിലെ കാൽടെക്സ്, സ്റ്റേഡിയം കോർണർ, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു.

 

“കുപ്രചാരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ” എന്ന വരികൾക്കൊപ്പം ഷാഫി പറമ്പിൽ എം.പിക്ക് അഭിവാദ്യങ്ങളും ബോർഡുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഷാഫി പറമ്പിലിനെതിരെ ഉന്നയിച്ച വിമർശനങ്ങളും ആരോപണങ്ങളും പാർട്ടിക്കുള്ളിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് വിവിധയിടങ്ങളിൽ പിന്തുണയുമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *