Home » Blog » Kerala » ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്; ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി
ANTO-CUR-680x450

കോഴിക്കോട്: ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ ഭാര്യാപിതാവിന്റെ മൊഴി എക്സൈസ് രേഖപ്പെടുത്തി. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ലില്ലിയുടെ ഭർത്താവ് കാടയിൽതട്ടിൽ ജോസിനെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. മീനങ്ങാടി എക്സൈസ് ഓഫീസിൽ നടന്ന മൊഴിയെടുക്കൽ മുക്കാൽ മണിക്കൂറോളം നീണ്ടുനിന്നു. അനധികൃത മദ്യശേഖരം പിടിച്ചെടുത്ത വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട് തന്റെ പേരിലല്ലെന്നും, ഭാര്യാമാതാവ് ലില്ലി ജോസ് ലേലത്തിൽ പിടിച്ചതാണെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം.

 

ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ലില്ലിയുടെ മൊഴി എക്സൈസ് രേഖപ്പെടുത്തിയിരുന്നു. വീട് താൻ ലേലത്തിൽ പിടിച്ചതാണെന്നും എന്നാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ലെന്നുമായിരുന്നു ലില്ലി നൽകിയ മൊഴി. ഇതിന് പിന്നാലെയാണ് ഭർത്താവ് ജോസിന്റെ മൊഴിയെടുത്തത്. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങളാണ് ജോസിൽ നിന്നും എക്സൈസ് ചോദിച്ചറിഞ്ഞത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കേസിൽ വൈകാതെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണെന്നും എക്സൈസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *