Your Image Description Your Image Description

ഡൽഹി: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ഭൂചലനം. റിക്ടർ സ്കെയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 9.18 നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts