
ന്യൂഡല്‍ഹി: ജന്തര്‍മന്തറിൽ പ്രതിഷേധിച്ച സിജെപി പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അതിക്രമത്തില്‍ ഹിന്ദുത്വ പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിനെതിരെ പരാതി നല്‍കിയ ദളിത് വിദ്യാര്‍ത്ഥിനി നിഷു ആസാദിനും പിതാവ് സഞ്ജയ് ആസാദിനുമെതിരെ പരാതി നല്‍കി സുപ്രീം കോടതി അഭിഭാഷക അമിത സച്ച്‌ദേവ.
ശിവന്‍, ശ്രീകൃഷ്ണന്‍, സരസ്വതി തുടങ്ങിയ ഹിന്ദു ദേവതകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. ബിഎന്‍എസ് 299, 196 വകുപ്പുകൾ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം. ഡല്‍ഹി സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
അതേസമയം, നിഷു ആസാദിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ഡല്‍ഹിയിലെ വീട്ടിലേക്ക് അജ്ഞാതര്‍ കല്ലെറിഞ്ഞുവെന്ന് നിഷു പറയുന്നു. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ ഒരുക്കണമെന്നുമാണ് നിഷുവിന്റെ ആവശ്യം. കല്ലേറ് നടന്നതിന്റെ ദൃശ്യങ്ങള്‍ നിഷു പങ്കുവെച്ചിട്ടുണ്ട്. നിഷുവിന്റെ അച്ഛനെ മര്‍ദ്ദിച്ച കേസിലാണ് ഹിന്ദുത്വ പ്രവര്‍ത്തകന്‍ സ്വതന്ത്ര ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
