Your Image Description Your Image Description

സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എയ്ഞ്ചൽ നമ്പർ 16. പതിനാറാമത്തെ മാലാഖ എന്ന് അർത്ഥം വരുന്ന ഈ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചിങ് നടൻ ദുൽഖർ സൽമാന്‍റെ ഒഫീഷ്യൽ പേജിലൂടെ നിർവഹിച്ചു.

ഷൈൻ ടോം ചാക്കോയും, പ്രശസ്ത കന്നഡ താരം ദീക്ഷിത് ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം പ്രണയകഥയുടെ ചലച്ചിത്രാവിഷ്ക്കരണമാണ്. ചാക്കോസ് എൻർടൈൻമെന്‍റിന്‍റെ ബാനറിൽ സി.പി.ചാക്കോ, പ്രദ്യുമന കൊളേഗൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് ശ്യാം ശശിധരൻ.

എം. ജയചന്ദ്രന്‍റെ മനോഹര ഗാനങ്ങൾ ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. റഫീഖ് അഹമ്മദിന്‍റേതാണ് വരികൾ. ദർശന നായരാണ് നായിക.ജോയ് മാത്യു, ലെന, ഇന്ദ്രൻസ്, ജോജോൺ ചാക്കോ, ബൈജു എഴുപുന്ന, അനൂപ് ചന്ദ്രൻ, പ്രമോദ് വെളിയനാട്, ജുബി.പി.ദേവ്, മജീഷ് ഏബ്രഹാം, രാജേഷ് കേശവ്, അൻവർ, കോബ്രാ രാജേഷ്, ശ്രയാ രമേഷ്, വിജയൻ നായർ, പ്രകാശ് നാരായണൻ, സജിതാ മഠത്തിൽ, ജീമോൻ ജോർജ്, ജീജാസുരേന്ദ്രൻ എന്നിവരും പ്രധാന താരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts