Your Image Description Your Image Description

‘തങ്കമണി’, ‘കുണ്ടന്നൂരിലെ കുത്സിതലഹള’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഷൺമുഖദാസ്, ദാസേട്ടൻ കോഴിക്കോട് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ചാണ് ജസ്ന സലീം സൈബറിടങ്ങളിൽ താരമായത്. ഇപ്പോഴിതാ, ഇരുവരും ഒരുമിച്ചുള്ള ഒരു ഡാൻസ് വീഡിയോയാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. ‘പന്തയക്കോഴി’യിലെ ‘സുന്ദരിയെ’ എന്ന ഗാനത്തിനൊപ്പമാണ് ജസ്നയും ദാസേട്ടൻ കോഴിക്കോടും നൃത്തം ചെയ്യുന്നത്.

വളരെ ചെറിയ സമയംകൊണ്ടുതന്നെ വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തു. ‘രണ്ടാളും പൊളിക്കുവാണല്ലോ’ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നരേൻ ചിത്രം പന്തയക്കോഴിയിലെ സുന്ദരിയെ ചെമ്പക മലരേ എന്ന ഗാനവും ഇതോടൊപ്പം വൈറലാണ്.

മുൻപ് ദാസേട്ടൻ രേണു സുധിക്കൊപ്പം അവതരിപ്പിച്ച ഡാൻസ് റീലും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ‘ചാന്തുപൊട്ട്’ സിനിമയിലെ ‘ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനമാണ് ഇവർ റീൽ വിഡിയോയായി റിക്രിയേറ്റ് ചെയ്തത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഇരുവർക്കും നേരെ വലിയ സൈബർ ആക്രമണങ്ങൾ ഉണ്ടായി.

അഭിനയിച്ചിട്ടുള്ള ദാസേട്ടൻ കോഴിക്കോട്, റീലുകളിലൂടെയാണ് സമൂഹമാധ്യമങ്ങളിലെ പ്രശസ്തി നേടിയത്. ശ്രീകൃഷ്‌ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിത്രം സമ്മാനിക്കുകയും ചെയ്‌ത് സമൂഹമാധ്യമങ്ങളിൽ വൈറലായ താരമാണ് ജസ്‌ന സലിം. നേരത്തെ ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *