Your Image Description Your Image Description

വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിനും അവരിലെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും, പ്രശ്നങ്ങൾ പങ്കു വയ്ക്കുന്നതിനുമെല്ലാം സഹായകരമാകുന്ന നിലയിൽ സ്കൂളുകളിൽ സേവനം ചെയ്യുന്ന സൈക്കോ – സോഷ്യോ കൗൺസിലർമാർക്കുള്ള ദ്വിദിന ഓറിയേറഷൻ ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ 62 സ്കൂളുകളിലാണ് ഇപ്പോൾ സ്കൂൾ കൗൺസിലർമാരുടെ സേവനം ഉള്ളത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 58 സ്ക്കൂളുകളിൽ 41 സ്കൂളുകളിൽ മാത്രമാണ് സ്കൂൾ കൗൺസിലർമാരുള്ളത്. ഈ സാഹചര്യത്തിൽ ബാക്കിയുള്ള 17 സ്കൂളുകളിലേക്ക് ജില്ലാ പഞ്ചായത്തിന്റെ 2025 – 2026 വാർഷിക പദ്ധതിയുടെ ഭാഗമായി 40 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയതായി സ്കൂൾ കൗൺസിലർമാരെ നിയമിച്ചിട്ടുള്ളത്.
മാറുന്ന കാലത്തിന് അനുസൃതമായി ശാസ്ത്രിയമായ പഠനങ്ങളുടെയും അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ മനസിലാക്കി ശരിയായ ദിശാബോധം നൽകുന്നതിന് സൈക്കോ – സോഷ്യോ കൗൺസിലർമാരെ സഞ്ജമാക്കുകയാണ് ഓറിയന്റേഷൻ ക്യാമ്പ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീക്ക്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ജെബിൻ ലോലിത സെയിൻ, ദിവ്യ രാമക്യഷ്ണൻ, എം.ആർ ഫ്രാൻസിസ്, ലിഷ സിജു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts