Your Image Description Your Image Description

ഡൽഹി: ഇന്ത്യ – പാക് സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ മെയ് 9 മുതൽ നടത്താനിരുന്ന സിഎ പരീക്ഷകൾ മാറ്റിവച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) മെയ് 9 മുതൽ മെയ് 14 വരെയാണ് സിഎ പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. ഇന്ത്യ – പാകിസ്ഥാൻ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. സിഎ ഫൈനൽ, ഇന്റർമീഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സ് (പിക്യുസി) പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് ഐസിഎഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts