Your Image Description Your Image Description

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജന നായകന്‍’. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ടീസറിനെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ജൂണ്‍ 22 ന് രാത്രി 12 മണിക്ക് സിനിമയുടെ ആദ്യ ഗ്ലിംപ്‌സ് പുറത്തുവരുമെന്നാണ് അപ്‌ഡേറ്റ്.

‘സിംഹം എപ്പോഴും സിംഹം തന്നെയാണ്. അവന്റെ ആദ്യ ഗര്‍ജ്ജനം ഇതാ വരുന്നു’, എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ ടീസര്‍ അപ്‌ഡേറ്റ് പങ്കുവെച്ചത്. ഒരു കൂട്ടത്തിന്റെ ഇടയില്‍ നില്‍ക്കുന്ന വിജയ്യുടെ ചിത്രമാണ് പോസ്റ്ററില്‍ കാണാനാകുന്നത്.ചിത്രത്തില്‍ വിജയ് പൊലീസ് ആയിട്ടാണ് എത്തുന്നത്. 2026 ജനുവരി 9 ആണ് ‘ജനനായകന്‍’ തിയേറ്ററില്‍ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

Leave a Reply

Your email address will not be published. Required fields are marked *