Your Image Description Your Image Description

ൽഹിയിൽ നിന്ന് വാഷിംഗ്ടൺ ഡി.സി.യിലേക്ക് ജൂലൈ 3 ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI 103 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. വിയന്നയിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. വിപുലമായ അറ്റകുറ്റപ്പണികൾ ആവശ്യമായ കാരണം വിമാനം റദ്ദാക്കേണ്ടി വന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവന്നതിനാൽ അടുത്ത വിമാനം പുറപ്പെടുന്നതിന് മുമ്പ് ഇത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്ന്, വാഷിംഗ്ടൺ ഡി.സി.യിൽ നിന്ന് വിയന്ന വഴി ഡൽഹിയിലേക്കുള്ള AI 104 വിമാനവും റദ്ദാക്കിയിട്ടുണ്ട്.

ജൂൺ 2 ന് പുലർച്ചെ 12:45 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ജൂൺ 3 ന് രാത്രി 8:45 ന് വാഷിംഗ്ടണിൽ എത്തേണ്ടിയിരുന്ന AI 103 വിമാനത്തിലെ യാത്രക്കാർ വിയന്നയിൽ നിന്ന് ഡൽഹിയിലേക്ക് മറ്റ് വിമാനങ്ങളിൽ റീബുക്ക് ചെയ്തു. യാത്രക്കാർക്ക് അവരുടെ താൽപ്പര്യമനുസരിച്ച് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകാനും എയർ ഇന്ത്യ വാഗ്ദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts