Your Image Description Your Image Description

നിലമ്പൂരിൻ്റെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും വിഡി സതീശനുമുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്തിന് യുഡിഎഫ്, എൽ‌ഡിഎഫ് നേതാക്കൾ ആശംസകൾ നേർന്നു. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശേഷം നിയമസഭാ ഹാളിലായിരുന്നു ചടങ്ങ്. ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും നേരത്തെ പരാജയപ്പെട്ടിട്ടും നിലമ്പൂരിൽ‌ നിന്നും പിൻമാറാതെ നിന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *