Your Image Description Your Image Description

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സണ്ണി ഡിയോള്‍ നായകനായ ജാട്ട് എന്ന ചിത്രത്തില്‍ 22 ഇടത്ത് മാറ്റം വരുത്തി. പല അധിക്ഷേപരമായ വാക്കുകളും നീക്കം ചെയ്ത സെന്‍സര്‍ ബോര്‍ഡ്.  ‘ഭാരത്’ എന്നതിന് പകരം ‘ഹമാര’ എന്നും ‘സെൻട്രൽ’ എന്നതിന് പകരം ‘ലോക്കൽ’ എന്നുമാക്കി മാറ്റി.ചിത്രത്തിലെ രംഗങ്ങളും മാറ്റിയിട്ടുണ്ട്.

ഒരു വനിതാ പോലീസ് ഇൻസ്‌പെക്ടറെ അപമാനിക്കുന്ന രംഗത്തിന്റെ 40% കുറച്ചു, ഒരു പുരുഷ ഇൻസ്‌പെക്ടർ സ്ത്രീയെ പീഡിപ്പിക്കുന്ന 40% കുറച്ചു. ഒരാളെ കൊലപ്പെടുത്തുന്ന അക്രമാസക്തമായ രംഗം 30% കുറച്ചിട്ടുണ്ട്. ഒപ്പം ചിത്രത്തില്‍ ഇ-സിഗരറ്റിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഎഫ്‌സി നിർമ്മാതാക്കളോട് പത്ത് സീനുകൾ വരെ സിജിഐ ഉപയോഗിച്ചു എന്ന നിര്‍ദേശം കാണിക്കാന്‍ പറഞ്ഞിട്ടുണ്ട്.  ചുരുക്കത്തിൽ, ജാട്ടിന്റെ 22 സീനുകളിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നു. ഈ പരിഷ്കാരങ്ങൾ കാരണം, 2 മിനിറ്റും 6 സെക്കൻഡും ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts