Your Image Description Your Image Description

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഇതോടെ ഗ്രാമിന് 9020 രൂപയും പവന് 72,160 രൂപയുമായി. ഇന്ന​ലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. 9,000 രൂപ, 72,000 രൂപ എന്നിങ്ങനെയായിരുന്നു യഥാക്രമം ഗ്രാം, പവൻവില. ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

അതേസമയം, തിങ്കളാഴ്ച സ്വർണവില വർധിച്ചിരുന്നു. ​ഗ്രാമിന് 50 രൂപയുടെ വർധനയാണ് ഉണ്ടായത്. 9060 രൂപയായാണ് കൂടിയത്. പവന്റെ വില 400 രൂപ ഉയർന്ന് 72,480 രൂപയായിരുന്നു.

Related Posts