
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. കഴിഞ്ഞ ദിവസം പവന് 1,09,440 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,680 രൂപയായിരുന്നു നൽകേണ്ടത്. ഇന്ന് 760 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണവില 1,10,200 രൂപയായി ഉയർന്നു. ഗ്രാമിന് 13,775 രൂപ നിരക്കിലാണ് വ്യാപാരം.
എന്നാൽ, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
