Your Image Description Your Image Description

കൊച്ചി: തമിഴ് സിനിമാ ലോകത്ത് വലിയ ഞെട്ടൽ ഉണ്ടാക്കിയ സംഭവമായിരുന്നു നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കുമെതിരായ കൊക്കെയ്ൻ കേസ്. ഇരുവരുടേയും ജാമ്യാപേക്ഷ ചെന്നൈ കോടതി തള്ളി. ശ്രീകാന്തിന്റെ അറസ്റ്റിന് പിന്നാലെയാണ് നടൻ കൃഷ്ണയെയും ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. 20 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. കൃഷ്ണയുടെ സുഹൃത്ത് കെവിനും അറസ്റ്റിലായിരുന്നു. ഉന്നതര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിൽ മുൻ എഐഎഡിഎംകെ നേതാവും സിനിമാ നിർമ്മാതാവുമായ ടി പ്രസാദിന്‍റെ അറസ്റ്റിന് ശേഷമാണ് കൃഷ്ണയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. കൂടാതെ, രണ്ട് പ്രമുഖ നടിമാരും പോലീസിന്‍റെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് തമിഴ് സിനിമാ വ്യവസായത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts