Your Image Description Your Image Description

കണ്ണൂര്‍: സംസ്ഥാനത്ത് മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ പല റെയില്‍പ്പാളത്തിലും മരം വീണു.അഞ്ചിടത്താണ് മരണം കടപുഴകി വീണത്. തിരുവനന്തപുരം/പാലക്കാട് ഡിവിഷനുകളില്‍ മൂന്നുദിവസം തുടര്‍ച്ചയായി മരം വീണു.

നിരവധി വണ്ടികള്‍ പിടിച്ചിട്ടു. ആയിരക്കണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. സ്വകാര്യസ്ഥലത്തെ മരങ്ങളടക്കം പാളത്തില്‍ വീണു.

തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ സൗത്തില്‍ മരം വീണു. രണ്ട് വണ്ടികള്‍ നിര്‍ത്തിയിട്ടു. മെഗ്രാലിനും കുമ്പളയ്ക്കും ഇടയില്‍ രാവിലെ 8.40-ന് മരം വീണു. കണ്ണൂര്‍-മംഗളൂരു-പാസഞ്ചര്‍, തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് എന്നിവ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു.

തിരുവല്ല കുറ്റിപ്പുഴയില്‍ രാവിലെ 11-ന് എറണാകുളം-വേളാങ്കണ്ണി എക്‌സ്പ്രസിന് മുകളില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട്ട് തിങ്കളാഴ്ച രാത്രി മരം വീണ് ഗതാഗതം മുടങ്ങിയത്.

ശനിയാഴ്ച മടപ്പള്ളിയില്‍ പാളത്തില്‍ തെങ്ങ് വീണ് രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. തൃക്കരിപ്പൂരില്‍ പാളത്തിനരികെ മരക്കൊമ്പ് വീണ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് നിര്‍ത്തിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *