Your Image Description Your Image Description

ന്ന് പുലർച്ചെ നേപ്പാൾ-ചൈന അതിർത്തിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഉണ്ടായത് വൻ നാശനഷ്ടങ്ങൾ എന്ന റിപ്പോർട്ട്. ഭോട്ടെകോഷി നദിയിൽ വെള്ളം കയറി, മിതേരി പാലവും സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായി. ടിബറ്റിലെ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം എന്നാണ് സംശയം. അതേസമയം ഈ പശ്ചാത്തലത്തിൽ ത്രിശൂലി നദിക്കരയിലുള്ള താമസക്കാരോട് ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് 18 പേരെ കാണാതായതായും ഉദ്യോഗസ്ഥർ അറിയിച്ചു. 12 നേപ്പാളികളെയും ആറ് ചൈനക്കാരെയുമാണ് കാണാതായത്.

കാണാതായവരിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അതേസമയം പ്രദേശത്ത് തിരച്ചിൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ രക്ഷാപ്രവർത്തനവും മോശം കാലാവസ്ഥയെ തുടർന്ന് സങ്കീർണമാകുകയാണ്. പല പ്രദേശങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായി, വാഹനങ്ങളും പസാങ് ലാമു ഹൈവേയുടെ ചില ഭാഗങ്ങളും ഒലിച്ചു പോയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ സാഹചര്യത്തിൽ പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികാരികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts