
വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നൂതന സാങ്കേതികവിദ്യയിൽ വികസിപ്പിച്ച കൂൾ വയറുകൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചപ്പോൾ. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിഥുൻ കെ. ചിറ്റിലപ്പിള്ളി, മാർക്കറ്റിംഗ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിൻ, ബ്രാൻഡ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് നന്ദഗോപാൽ നായർ, വയേഴ്സ് നാഷണൽ പ്രോഡക്ട് ഹെഡ് ജയേഷ് കെ.ജെ. എന്നിവർ.
കൊച്ചി : ഇന്ത്യയിലെ മുൻനിര ഇലക്ട്രിക്കൽ, കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനികളിലൊന്നായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നൂതന സാങ്കേതികവിദ്യയിൽ വികസിപ്പിച്ച കൂൾ വയറുകൾ വിപണിയിൽ അവതരിപ്പിച്ചു. താപനിലയെ പ്രതിരോധിക്കുന്നതിനും കൂടുതൽ കാലം ഈടുനിൽക്കുന്നതിനും ചൂടാകുന്നത് തടയുന്നതിനും സാധ്യമാകുന്ന രീതിയിലാണ് വി-ഗാർഡ് കൂൾ വയറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സീറോ ഹാലജൻ ലോ സ്മോക്ക് (ZHLS) വിഭാഗത്തിൽ സി.ഐ.ഐ ഗ്രീൻ പ്രോഡക്ട്സ് ആൻഡ് സർവീസസ് കൗൺസിലിന്റെ ഇക്കോ ലേബൽഡ് പ്രോഡക്ട് ടൈപ്പ് 1 അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്രീൻപ്രോ സർട്ടിഫൈഡ് വയറുകളെന്ന പ്രത്യേകതയും കൂൾ വയറുകൾക്കുണ്ട്.
ട്രിപ്പിൾ ലെയർ ഇൻസുലേഷൻ, കോപ്പർ എഞ്ചിനീയറിംഗ്, ഇക്കോ എൻജിനീയറിംഗ് എന്നീ മൂന്ന് സാങ്കേതിക മികവുകൾ ഉൾപ്പെടുത്തിയുള്ള വി-ഗാർഡിന്റെ ICE 300 എൻജിനീയറിംഗ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് കൂൾ വയറുകൾ വികസിപ്പിച്ചിരിക്കുന്നത്. 300 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടിലും തീപിടിക്കാതെ സുരക്ഷ ഉറപ്പാക്കാൻ വി-ഗാർഡ് കൂൾ വയറുകൾക്ക് കഴിയും. സാധാരണ വയറുകളേക്കാൾ 75 ശതമാനം കൂടുതൽ വൈദ്യുതി കടത്തിവിടാനും ഇവയ്ക്ക് സാധിക്കും. ഈർപ്പം, ചിതൽ എന്നിവയിൽനിന്ന് സംരക്ഷണമൊരുക്കുന്ന കൂൾ വയറുകൾ ദീർഘകാലം ഈട് നിൽക്കുമെന്നും കമ്പനി ഉറപ്പ് നൽകുന്നു.
RoHS, REACH തുടങ്ങിയ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കൂൾ വയറുകൾ നിർമ്മിക്കുന്നത്. വയറുകൾ നിർമ്മിക്കുന്നതിനാവശ്യമായ സാമഗ്രികളുടെ തിരഞ്ഞെടുപ്പിലും നിർമ്മാണരീതിയിലും പരിസ്ഥിതി ആഘാതവും കാർബൺ എമിഷനും കുറയ്ക്കുന്നതിനും വി-ഗാർഡ് പ്രാധാന്യം നൽകിയിട്ടുണ്ട്.
കൂൾ വയേഴ്സ് വിപണിയിലെത്തിക്കുക വഴി ഹൌസ് വയറിംഗ് മേഖലയിൽ നൂതന സാങ്കേതികവിദ്യയും പരിസ്ഥിതി സൗഹൃദ സമീപനവും ഒരുമിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഉയർന്ന പ്രകടനവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തവും പരിഗണിച്ചുകൊണ്ട് ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവുകൂടിയാണിത്. വി-ഗാർഡ് ഉത്പന്നങ്ങളുടെ സുരക്ഷയിലും ഗുണനിലവാരത്തിലുമുള്ള ഉപഭോക്താക്കളുടെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിഥുൻ കെ. ചിറ്റിലപ്പിള്ളി കൂൾ വയറുകൾ വിപണിയിൽ അവതരിപ്പിച്ചു. മാർക്കറ്റിംഗ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിൻ, ബ്രാൻഡ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് നന്ദഗോപാൽ നായർ, വയേഴ്സ് നാഷണൽ പ്രോഡക്ട് ഹെഡ് ജയേഷ് കെ.ജെ. എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലും കർണാടകയിലുമുള്ള വി-ഗാർഡിന്റെ പ്രധാന ഡീലർമാർ വഴി കൂൾ വയറുകൾ ലഭ്യമാണ്.
