Home » Blog » kerala Max » ബിസിനസ് വികസന പരിശീലനം സംഘടിപ്പിച്ച് ഇസാഫ് ഫൗണ്ടേഷൻ
12
തൃശൂർ: വിപണി- വായ്പാ ബന്ധങ്ങൾ, അറിവ് പങ്കിടൽ, ശേഷി വികസനം എന്നിവയിലൂടെ കർഷക ഉൽപാദക സംഘടനകളെ സുസ്ഥിരവും മത്സരക്ഷമവുമായ സംരംഭങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇസാഫ് ഫൗണ്ടേഷൻ രൂപീകരിച്ച ഇസാഫ് ഭാരത് സെന്റർ ഫോർ എക്സലൻസ് ഫോർ കളക്റ്റീവ് എന്റർപ്രൈസസ് (ബിസിഇസിഇ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബിസിനസ് വികസന പരിശീലനം സംഘടിപ്പിച്ചു. തൃശൂരിൽ നടന്ന ചടങ്ങിൽ കേരളത്തിലെ 12 ജില്ലകളിലെ നാൽപത്തിരണ്ടോളം കർഷക ഉൽപാദക സംഘടനയുടെ പ്രതിനിധികൾ പങ്കെടുത്തു. നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ അശോക് എം വി, കേരള കാർഷിക സർവകലാശാല മുൻ പ്രൊഫസർ ഡോ. പുഷ്പലത എന്നിവർ പരിശീലന സെഷനുകൾ നയിച്ചു.
ഇസാഫ് ഗ്രൂപ്പ് സ്ട്രാറ്റജി അഡ്വൈസർ ക്രിസ്തുദാസ് കെ വി, ഇസാഫ് ബാങ്ക് സസ്‌റ്റൈനബിൾ ബാങ്കിങ് ഹെഡ് സന്ധ്യ സുരേഷ്, അഗ്രി ബിസിനസ് ഹെഡ് രാധാകൃഷ്ണൻ ഡി, ഇസാഫ് ഫൗണ്ടേഷൻ അസോസിയേറ്റ് ഡയറക്ടർ ജോൺ പി ഇഞ്ചക്കലോടി എന്നിവർ സംസാരിച്ചു. രാജ്യത്തുടനീളം 14 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ബിസിഇസിഇ ദേശീയ ശൃംഖലയിൽ അഞ്ഞൂറിലധികം കർഷക ഉൽപാദക സംഘടനകളാണുള്ളത്. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സിഎസ്ആർ പദ്ദതിയുടെ ഭാഗമായാണ് ബിസിഇസിഇ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *