Home » Blog » kerala Max » കൊച്ചി – കൊളംബോ റൂട്ടിൽ രണ്ടാമത് പ്രതിവാര സർവീസ് ആരംഭിച്ച് കൊണ്ട് ‘ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി ഡി പി വേൾഡ്
8

കൊച്ചി: കൊച്ചി-കൊളംബോ റൂട്ടിൽ രണ്ടാമത്തെ പ്രതിവാര സർവീസ് ആരംഭിച്ച്  ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സമുദ്ര ഗതാഗത ബന്ധം ഡിപി വേൾഡ് ശക്തിപ്പെടുത്തി. ദക്ഷിണേന്ത്യയിലെ വ്യാപാര മേഖലയ്ക്ക് ചരക്ക് നീക്കം ആസൂത്രണം ചെയ്യുന്നതിൽ കൂടുതൽ സൗകര്യവും, പ്രാദേശിക-അന്തർദേശീയ ഷിപ്പിംഗ് ശൃംഖലകളിലേക്ക് മികച്ച പ്രവേശനവും നൽകുന്നതാണ് പുതിയ സർവീസ്.ബംഗാൾ ടൈഗർ ലൈൻ (ബി.ടി.എൽ) നടത്തുന്ന ഈ അധിക സർവീസ് (എസ്.ഐ.എസ്) മംഗലാപുരം- കൊച്ചി – കൊളംബോ – മംഗലാപുരം റൂട്ടിലാണ് പ്രവർത്തിക്കുന്നത്.

സർവീസിലെ ആദ്യ കപ്പലായ ഏകദേശം 1,000 ടി.ഇ.യു ശേഷിയുള്ള ‘എം.വി. ടിസി സിംഫണി’ കൊച്ചിയിലെ ഡിപി വേൾഡിന്റെ ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിൽ (ഐ.സി.ടി.ടി) എത്തിച്ചേർന്നു.പ്രാദേശിക വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും, ബിസിനസുകൾക്ക് വിശ്വസനീയമായ വിതരണ ശൃംഖല ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് പുതിയ സർവീസെന്ന് ഡിപി വേൾഡ് (ഇന്ത്യ) സബ്കോണ്ടിനെന്റ് കൺട്രി മാനേജർ ഹേമന്ത് കുമാർ റൂയിയ പറഞ്ഞു.സംയോജിത തുറമുഖ-ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊളംബോ വഴി അന്താരാഷ്ട്ര വിപണികളിലേക്കുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ ദക്ഷിണേന്ത്യൻ വ്യാപാരത്തിന്റെ പ്രധാന കവാടമെന്ന നിലയിൽ ഡിപി വേൾഡ് കൊച്ചിയുടെ സ്ഥാനം കൂടുതൽ ശക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *