Home » Blog » kerala Max » ഫ്ലയിങ് ഫ്ലീ കൊച്ചിയിലും പ്രവർത്തനം ആരംഭിച്ചു
IMG-20261118-WA0016

കൊച്ചി: റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡായ ഫ്ലയിങ് ഫ്ലീ കൊച്ചിയിലും പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിൽ അഞ്ചാമത്തെ നഗരത്തിലാണ് ബ്രാൻഡ് സാന്നിധ്യം വിപുലീകരിക്കുന്നത്. ഉപഭോക്താക്കൾക്ക് വിൽപ്പന, സർവീസ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി കൊച്ചിയിൽ അഞ്ച് കേന്ദ്രങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇടപ്പള്ളിയിൽ കമ്പനി നേരിട്ട് നടത്തുന്ന സ്റ്റോറും നാല് സർവീസ് കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ് ശൃംഖല. ചിറ്റൂർ റോഡിലെ സെന്റ് മേരീസ് മോട്ടോഴ്‌സ്, ആലുവയിലെ അർബൻ ലോക്കോമോട്ട്, മൂവാറ്റുപുഴയിലെ വെളിയത്ത് മോട്ടോഴ്‌സ്, വൈറ്റിലയിലെ കൈസൺ മോട്ടോഴ്‌സ് എന്നിവയാണ് മറ്റ് കേന്ദ്രങ്ങൾ.

ബ്രാൻഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ എഫ്.എഫ്.സി6 നഗരയാത്രകൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയും സ്മാർട്ട് കണക്റ്റിവിറ്റി സംവിധാനങ്ങളും വാഹനത്തിന്റെ പ്രത്യേകതകളാണ്. സ്റ്റോം ബ്ലാക്ക്, ഫ്ലീ ഗ്രീൻ, പാരച്യൂട്ട് വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ വാഹനം ലഭ്യമാണ്. 2.79 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബാറ്ററി ആസ് എ സർവീസ് സംവിധാനത്തിൽ 1.99 ലക്ഷം രൂപയ്ക്കും ലഭിക്കും. വാഹനത്തിന് 24 മണിക്കൂർ റോഡ്‌സൈഡ് അസിസ്റ്റൻസ് സൗകര്യവും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *