Your Image Description Your Image Description

വിവോ എക്സ് ഫോൾഡ് 5 (Vivo X Fold 5) അടുത്തിടെ ചൈനയിൽ അവതരിപ്പിച്ചിരുന്നു. കമ്പനി ഇപ്പോൾ ഈ ഫോണിന്‍റെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ഫോണിന്‍റെ ഇന്ത്യൻ വേരിയന്‍റ് അതിന്‍റെ ചൈനീസ് പതിപ്പിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

എക്‌സ് ഫോൾഡ് 5-ന്‍റെ ഇന്ത്യയിലെ വരാനിരിക്കുന്ന ലോഞ്ചിനെ കുറിച്ച് വിവോ ഒരു എക്സ് (പഴയ ട്വിറ്റര്‍) പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. സ്മാർട്ട്‌ഫോണിന്‍റെ കൃത്യമായ ലോഞ്ച് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴി ഈ ഫോൾഡബിൾ ഹാൻഡ്‌സെറ്റ് രാജ്യത്ത് ലഭ്യമാകും.

80 വാട്സ് വയർഡ്, 40 വാട്സ് വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഹാൻഡ്‌സെറ്റിന് പിന്തുണ നൽകുന്നത്. ഫോണിന്‍റെ ചൈനീസ് പതിപ്പിന് സമാനമാണിത്. ഇത് ഐപി5എക്സ് പൊടി പ്രതിരോധ റേറ്റിംഗും ജല പ്രതിരോധത്തിന് ഐപിഎക്സ്8+ഐപിഎക്‌സ്9 റേറ്റിംഗുകളും പാലിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വിവോ എക്സ് ഫോൾഡ് 5ന് മൈനസ് 20° സെല്‍ഷ്യസ് വരെ ഫ്രീസ് റെസിസ്റ്റൻസ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഒരു കാർബൺ ഫൈബർ സപ്പോർട്ട് ഹിഞ്ചുണ്ടാകും. മടക്കുമ്പോൾ 9.2 എംഎം കട്ടിയും നിവർത്തുമ്പോൾ 4.3 എംഎം കട്ടിയും ഇതിന് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *