Home » Blog » Kerala » വിജയദശമി നാളിൽ കരാർ നിലവിൽ വരും; ന്യൂസിലൻഡ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ ഗണ്യമായ കുറവ് വരുത്തി ഇന്ത്യ
images (13)

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഒക്ടോബർ 20 വിജയദശമി ദിനം മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ന്യൂസിലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്ത്ര നിർമ്മാണ വസ്തുക്കൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സാധനങ്ങളുടെ ഇറക്കുമതി തീരുവ കുറയും. കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയും ഒപ്പുവെച്ച കരാറാണ് നടപ്പിലാകുന്നത്. കരാർ പ്രകാരം ന്യൂസിലൻഡിൽ നിന്നുള്ള 70 ശതമാനത്തോളം ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതി തീരുവയിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

 

മരം, കമ്പിളി, ആട്ടിറച്ചി, തുകൽ എന്നിവയുടെ ഇറക്കുമതി തീരുവ ഒക്ടോബർ 20 മുതൽ പൂർണ്ണമായും ഒഴിവാകും. കൂടാതെ, ആപ്പിൾ, കിവി, തേൻ തുടങ്ങിയവയ്ക്കും പടിപടിയായി വലിയ രീതിയിൽ തീരുവ ഇളവ് ലഭിക്കും. നിശ്ചിത സമയപരിധിയിലും അളവിലും വരുന്ന ആപ്പിളിന് നിലവിലെ 50 ശതമാനം തീരുവ 25 ശതമാനമായും, കിവി പഴങ്ങൾക്ക് തീരുവ പൂജ്യമായും കുറയും. അതേസമയം, ആഭ്യന്തര കർഷകരുടെയും ഉൽപ്പാദകരുടെയും താല്പര്യം മുൻനിർത്തി പാൽ ഉൽപ്പന്നങ്ങളായ തൈര്, വെണ്ണ, ചീസ്, പാൽ എന്നിവയെയും സവാള, ബദാം, പഞ്ചസാര, മറ്റ് ചില വെജിറ്റബിൾ എണ്ണകൾ എന്നിവയെയും ഈ ഇളവുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *