Your Image Description Your Image Description

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ മുംബൈക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ 15.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ശിവം ദുബെയുടെയും രവീന്ദ്ര ജഡേജയുടെയും അര്‍ധ സെഞ്ച്വറി മികവില്‍ ചെന്നൈ 20 ഓവറില്‍ അഞ്ചിന് 176 എന്ന സ്‌കോര്‍ സ്വന്തമാക്കി. ദുബെയുടെ 32 പന്തില്‍ 50 റണ്‍സും രവീന്ദ്ര ജഡേജ 35 പന്തില്‍ പുറത്താകാതെ 53 റണ്‍സും നേടി. അരങ്ങേറ്റക്കാരനായ ആയുഷ് മാത്രെ 15 പന്തില്‍ 32 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജസ്പ്രിത് ബുംമ്ര മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ ചെന്നൈയ്ക്ക് കഴിഞ്ഞില്ല. ആദ്യ വിക്കറ്റില്‍ 63 റണ്‍സ് പിറന്നു. 19 പന്തില്‍ 24 റണ്‍സെടുത്ത റയാന്‍ റിക്ലത്തോണിന്റെ വിക്കറ്റാണ് മുംബൈയ്ക്ക് ആകെ നഷ്ടമായത്. രോഹിത് ശര്‍മ 45 പന്തില്‍ നാല് ഫോറും ആറ് സിക്‌സറും സഹിതം 76 റണ്‍സുമായി പുറത്താകാതെ നിന്നു. 30 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സറും സഹിതം പുറത്താകാതെ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മുംബൈ വിജയത്തില്‍ നിര്‍ണായകമായി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts