Your Image Description Your Image Description

നിലമ്പൂർ: പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ്‌ വിദ്യാർഥിമരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നിലമ്പൂർ എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ്‌. അപകടകരമായ ഇത്തരം കുറ്റകൃത്യങ്ങൾക്ക്‌ നേരെ കർശനമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന്‌ സ്വരാജ്‌ പറഞ്ഞു.

എം സ്വരാജിന്റെ പ്രതികരണം….

ഇനി ഇത്തരം സംഭവം ഉണ്ടാകാതിരിക്കാനുള്ള കർശനമായ നടപടി പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകും. വന്യജീവി – മനുഷ്യ സംഘർഷം അതീവഗുരുതമായ കാര്യമാണ്‌. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം എന്നും വന്യജീവി ആക്രമണങ്ങൾ തടയുന്നതിന്‌ കേരളസർക്കാർ സമർപ്പിച്ച പദ്ധതിയ്ക്ക്‌ കേന്ദ്രം അനുമതി നൽകണമെന്നും അതിനായി എല്ലാ പാർടിയിൽ ഉള്ളവരും ഒരുമിച്ച്‌ ശബ്ദമുയർത്തണം.

എന്നാൽ ഇത്തരം ഒരു അപകടമുണ്ടായപ്പോൾ രാഷ്‌ട്രീയമുതലെടുപ്പ്‌ നടത്താൻ കോൺഗ്രസ്‌ ശ്രമിച്ചത്‌ അപലപനീയം. വഴിതടയൽ പ്രതിഷേധം നടത്തിയ കോൺഗ്രസ്‌ തടഞ്ഞത്‌ ആശുപത്രിയിലേയ്ക്കുള്ള റോഡാണ്‌. അതിന്‌ നേതൃത്വം നൽകിയത്‌ മുതിർന്ന കോൺഗ്രസ്‌ നേതാക്കളും. കോൺഗ്രസ്‌ നടത്തിയ രാഷ്‌ട്രീയ മുതലെടുപ്പാണ്‌. ഇതിനു തൊട്ടുമുമ്പ്‌ നിലമ്പൂരിൽ ഇത്തരത്തിൽ ഒരു അപകടത്തിൽ കോൺഗ്രസ്‌ പ്രവർത്തകൻ മരിച്ചപ്പോൾ കോൺഗ്രസ്‌ തിരിഞ്ഞു നോക്കിയില്ല. കാരണം അപ്പോൾ തെരഞ്ഞെടുപ്പ്‌ ഉണ്ടായിരുന്നില്ല. മരണത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താൻ ശ്രമിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *