Your Image Description Your Image Description

കണ്ണൂർ ജില്ലയിൽ സാമൂഹ്യനീതി വകുപ്പിന്റെ വയോജനങ്ങള്‍ക്കുള്ള വയോമധുരം പദ്ധതിയുടെ ഭാഗമായി ഗ്ലൂക്കോമീറ്ററുകള്‍ വിതരണം ചെയ്തു. ഗ്ലൂക്കോമീറ്ററുകളുടെയും സ്ട്രിപ്പുകളുടെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ വയോജന കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്‌നകുമാരി നിര്‍വഹിച്ചു. പരിപാടിയില്‍ 24 ഗ്ലൂക്കോമീറ്ററുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍ അധ്യക്ഷനായി. ആദ്യമായി ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കുന്നവര്‍ക്കായി വയോമിത്രം കണ്ണൂര്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ സഹേല്‍ ഖാലിദ് പ്രവര്‍ത്തനക്രമം വിശദീകരിച്ചു. വയോജനങ്ങള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ പ്രമേഹം പരിശോധിക്കാം എന്ന ലക്ഷ്യത്തോടെ 2018 ലാണ് സമൂഹ്യ നീതി വകുപ്പ് വയോമധുരം എന്ന പേരില്‍ പദ്ധതി ആരംഭിച്ചത്. ബിപിഎല്‍ കാറ്റഗറിയിലുള്ള 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി ഗ്ലൂക്കോമീറ്ററും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും സൗജന്യമായി വിതരണം ചെയ്യുന്നത്. വയോജന കൗണ്‍സില്‍ അംഗം ചാത്തൂട്ടി, ജില്ലാ വയോജന കമ്മിറ്റി അംഗം പ്രസന്നന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു, സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ടും എന്‍ എം ബിഎ നോഡല്‍ ഓഫീസറുമായ പി കെ നാസ്സര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts