Your Image Description Your Image Description

കേരളത്തിൽ വനവിസ്തൃതി വർധിപ്പിക്കുക എന്നത് സാധ്യമല്ലെങ്കിലും ട്രീ ബാങ്കിംഗ് പോലുള്ള പദ്ധതികളിലൂടെ മരം നടാനുള്ള പ്രേരണ ഉണർത്തി മരങ്ങളെ മനുഷ്യന്റെ മിത്രങ്ങളാക്കണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വനത്തിനകത്തെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. വനം-വന്യജീവി വകുപ്പ് സംഘടിപ്പിച്ച വനമഹോത്സവം 2025ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം സി.എം.എസ്. കോളജിൽ നടന്ന പരിപാടിയിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ഡോ. പി. പുകഴേന്തി അധ്യക്ഷത വഹിച്ചു.

വനംവകുപ്പ് നടപ്പാക്കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പദ്ധതിയുടെ അഞ്ചു ഗുണഭോക്താക്കൾക്ക് ചന്ദനത്തൈ വിതരണം ചെയ്ത് മന്ത്രി നിർവഹിച്ചു. ഇക്കോ – ടൂറിസം വെബ് സൈറ്റ് ഉദ്ഘാടനം, മറയൂർ ചന്ദന സംരക്ഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച ‘മിസ്റ്റിക് മറയൂർ’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം എന്നിവയും ഇതോടൊപ്പം നടന്നു. ചടങ്ങിൽ കേരള വനംവികസന കോർപറേഷൻ ചെയർപേഴ്‌സൺ ലതിക സുഭാഷ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്‌മെന്റ്) ഡോ. എൽ. ചന്ദ്രശേഖർ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഇ ആൻഡ് റ്റി.ഡബ്ല്യു) ഡോ. ജെ. ജസ്റ്റിൻ മോഹൻ, ഫോറസ്റ്റ് കൺസർവേറ്റർ (ഐ ആൻഡ് ഇ) എം. നീതുലക്ഷ്മി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഫുൽ അഗർവാൾ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ്ലൈഫ്) പി.പി. പ്രമോദ്, സി.എം.എസ്. കോളജ് മാനേജർ റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ, പ്രിൻസിപ്പാൾ പ്രൊഫ.അഞ്ജു ശോശൻ ജോർജ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts