Your Image Description Your Image Description

പത്തനംതിട്ട: കോന്നിയിൽ വനം വകുപ്പ് ജീവനക്കാർക്ക് നേരെ കാട്ടാന ആക്രമണം. കോന്നി കുമരംപേരൂരിലായിരുന്നു സംഭവം. 8 വനം വകുപ്പ് ജീവനക്കാർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയായിരുന്നു വനം വകുപ്പ് ആനയെ തുരത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ചത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കാളികളായി.

കോന്നിയിൽ ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനക്കൂട്ടം മേഖലയിൽ വലിയ തോതിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആനയെ തുരത്താനുള്ള ദൗത്യം വനം വകുപ്പ് തുടങ്ങിയത്. ആനയുടെ സഞ്ചാരപാത ഉൾപ്പടെ കണ്ടെത്തിയായിരുന്നു ദൗത്യം. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥരുടെ ആരുടെയും നില ഗുരുതരമല്ല. വരും ദിവസങ്ങളിലും ദൗത്യം തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts